നാവികരുടെ മരണം സ്ഥിരീകരിച്ചു

February 27, 2014 ദേശീയം

മുംബൈ: അപകടത്തില്‍പ്പെട്ട മുങ്ങിക്കപ്പലിലെ രണ്ട് നാവികരും മരിച്ചതായി സ്ഥിരീകരിച്ചു. ലഫ്. കമാന്‍ഡര്‍ കപിഷ് മുവാല്‍, ലഫ്. മനോരഞ്ജന്‍ കുമാര്‍ എ്‌നിവരാണ് മരിച്ചത്. ‘ഐഎന്‍എസ് സിന്ധുരത്‌ന’ മുങ്ങിക്കപ്പലിലെ അടച്ചിട്ട മുറിയില്‍നിന്നാണ് രണ്ടു മൃതദേഹങ്ങളും കണ്ടെത്തിയത്.

അറ്റകുറ്റപണികള്‍ക്ക് ശേഷം പ്രവര്‍ത്തനക്ഷമത പരീക്ഷിക്കുന്നതിനായി മുംബൈ തീരത്തുനിന്ന് പുറപ്പെട്ട അന്തര്‍വാഹിനി അമ്പത് കിലോമീറ്ററോളം അകലെയെത്തിയപ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇന്നു രാവിലെ കപ്പല്‍ മുംബൈ തീരത്തേയ്ക്ക് കൊണ്ടുവന്ന് തിരച്ചില്‍ നടത്തി.
അപകടത്തില്‍നിന്ന് രക്ഷപ്പെടുത്തിയ നാവികരുടെ നില തൃപ്തികരമാണെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം