നാവായിക്കുളം ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം

February 28, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ നാവായിക്കുളം നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ്കമ്മീഷന്‍ വോട്ടര്‍പട്ടിക പുതുക്കുന്നു. നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കരവാരം, കിളിമാനൂര്‍, നാവായിക്കുളം, മടവൂര്‍, പളളിക്കല്‍ ഗ്രാമപഞ്ചായത്തുകളിലെ സമ്മതിദായകര്‍ക്ക് വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാവുന്നതാണെന്ന് ഡെപ്യൂട്ടികളക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍