ജീവനക്കാര്‍ ഒരാഴ്ചയ്ക്കകം ബി.പി.എല്‍. കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കണം

March 1, 2014 കേരളം

തിരുവനന്തപുരം: അനധികൃതമായി ബി.പി.എല്‍. റേഷന്‍കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്ന സാമ്പത്തികമായ ഉയര്‍ന്ന നിലയിലുളള വ്യക്തികളും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും നടപടികള്‍ ഒഴിവാക്കുന്നതിനായി ഒരാഴ്ചയ്ക്കകം അവരുടെ റേഷന്‍ കാര്‍ഡുകള്‍ അതത് താലൂക്ക് സപ്ലൈ/സിറ്റിറേഷനിങ് ഓഫീസുകളില്‍ തിരികെ ഏല്‍പ്പിച്ചു എ.പി.എല്‍. കാര്‍ഡുകള്‍ പകരം കൈപ്പറ്റണമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ നിര്‍ദ്ദേശിച്ചു.

കളക്ടറുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രതേ്യക സിവില്‍സപ്ലൈസ് സ്‌ക്വാഡ് വിവിധ സ്ഥലങ്ങളില്‍ നിന്നും അനധികൃതമായി ബി.പി.എല്‍. കാര്‍ഡ് കൈവശംവെച്ച 23 റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്ത് എ.പി.എല്‍. കാര്‍ഡുകളാക്കി മാറ്റിയിട്ടുണ്ട്. ഈ കാര്‍ഡുടമകള്‍ക്കെതിരെ ഇന്ത്യന്‍ശിക്ഷനിയമമനുസരിച്ചുളള പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട പോലീസ് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാര്‍ഡുടമകളില്‍ നിന്നും അവര്‍ ഇതുവരെ കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ മാര്‍ക്കറ്റ് വിലയും പിഴയും ഈടാക്കും.

പരിശോധന ആരംഭിച്ചതിനുശേഷം 69 പേര്‍ സ്വമേധായാ തങ്ങളുടെ ബി.പി.എല്‍. കാര്‍ഡുകള്‍ എ.പി.എല്‍. കാര്‍ഡുകളാക്കാന്‍ അപേക്ഷിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം