ബംഗാരുലക്ഷ്മണ്‍ അന്തരിച്ചു

March 1, 2014 ദേശീയം

ഹൈദരാബാദ്: ബിജെപി മുന്‍ ദേശീയ അധ്യക്ഷന്‍ ബംഗാരുലക്ഷ്മണ്‍ (74) അന്തരിച്ചു.  ഹൈദരാബാദിലെ  സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധയെത്തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

1999-2000 കാലഘട്ടത്തില്‍ റെയില്‍വേ വകുപ്പില്‍ മിനിസ്റ്റര്‍ ഓഫ് സ്‌റ്റേറ്റുമായിരുന്നു.

ആയുധ ഇടപാടിനായി കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ബിജെപി അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കംചെയ്യുകയായിരുന്നു. പ്രത്യേക സിബിഐ കോടതി നാല് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നെങ്കിലും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് 2012 ഏപ്രിലില്‍ ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം