മാധ്യമജീവനക്കാര്‍ക്ക് പഠനഗവേഷണകേന്ദ്രം പരിഗണനയില്‍: മന്ത്രി തിരുവഞ്ചൂര്‍

March 3, 2014 കേരളം

കോട്ടയം: മാധ്യമജീവനക്കാര്‍ക്കു പഠനഗവേഷണകേന്ദ്രമെന്ന ആവശ്യം സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മാറുന്ന സാങ്കേതികവിദ്യയുടെ പരിജ്ഞാനം ലഭിക്കുവാന്‍ പഠനകേന്ദ്രം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സുവനീര്‍ അഡ്വ. സുരേഷ് കുറുപ്പ് എം എല്‍എ പ്രകാശനം ചെയ്തു.

കെഎന്‍ഇഎഫ് കോട്ടയം ജില്ലാ പ്രസിഡന്റ് ജയിംസ്‌കുട്ടി ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെഎന്‍ഇഎഫ് ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ട് ആമുഖപ്രസംഗം നടത്തി. ബാങ്ക് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അനിയന്‍ മാത്യു, കെ.എന്‍.ഇ.എഫ് ട്രഷറര്‍ അബ്ദുള്‍ ഹമീദ്, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വര്‍ഗീസ് ചെമ്പോല, മേഖലാ സെക്രട്ടറി ജയിസണ്‍ മാത്യു, ജില്ലാ സെക്രട്ടറി കോര സി. കുന്നുംപുറം, ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യന്‍ ചാക്കോ, വൈസ് പ്രസിഡന്റ് സിജി ഏബ്ര ഹാം, ട്രഷറര്‍ ജോണ്‍സണ്‍ വര്‍ഗീ സ്, മിനി അരവിന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം കെ.എന്‍.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് ഇ.വി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ജെയിംസ്‌കുട്ടി ജേക്കബ് (മലയാള മനോരമ)പ്രസിഡന്റ്, സിജി ഏബ്രഹാം (മാതൃഭൂമി), സെബാസ്റ്റ്യന്‍ ചാക്കോ (ദേശാഭിമാനി)വൈസ് പ്രസിഡന്റുമാര്‍, കോര സി. കുന്നുംപുറം (ദീപിക)സെക്രട്ടറി, ടി.എ. റഷീദ് (മാധ്യമം), ഡി. ജയകുമാര്‍ (മലയാള മനോരമ)ജോയിന്റ് സെക്രട്ടറിമാര്‍, ജോണ്‍ സണ്‍ വര്‍ഗീസ് (ദേശാഭിമാനി)ട്രഷറര്‍ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം