ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരേ ബോംബേറ്

March 3, 2014 കേരളം

കൂത്തുപറമ്പ്: കണ്ണവം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചെറുവാഞ്ചേരിക്കടുത്ത് മണിയാറ്റയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരേ ബോംബേറ്. അക്രമം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ടി.കെ. പുഷ്പന്റെ വീടിനു നേരേയാണ് ആക്രമണം ഉണ്ടായത്. ബോംബേറില്‍ വീടിന്റെ മുന്‍വശത്തെ മൂന്ന് ജനല്‍പാളികള്‍ തകര്‍ന്നു. വീട്ടുമുറ്റത്ത് നിന്ന് പൊട്ടാത്ത ഒരു നാടന്‍ ബോംബും കണെ്ടത്തി.

ഭാര്യാമാതാവ് അസുഖബാധിതയായതിനാല്‍ പുഷ്പനും കുടുംബവും കുറച്ചുദിവസമായി രാത്രിയില്‍ അരകിലോമീറ്റര്‍ അകലെയുള്ള ഭാര്യാ വീട്ടിലാണ് താമസിച്ചുവന്നത്. ഇന്നു രാവിലെ പതിവുപോലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കണ്ണവം എസ്‌ഐ വൈ.ബി. പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം