കണ്ണൂരില്‍ സിപിഎം ഓഫീസിനു നേരെ ബോംബ് ആക്രമണം

March 4, 2014 കേരളം

കണ്ണൂര്‍: കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ സിപിഎം ഓഫീസിനു നേരെ ബോംബേറ്. ചന്ദ്രന്‍ സ്മാരകമന്ദിരത്തിനു നേരെയാണ് ആക്രമണം നടന്നത്. രാത്രിയാണ് ആക്രമണം നടന്നിരിക്കുന്നതെന്നു പോലീസ് വ്യക്തമാക്കി. ആക്രമണത്തിനു പിന്നിലാരാണെന്ന് വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്നു സിപിഎം ആരോപിച്ചു. ബോംബേറില്‍ കെട്ടിടത്തിനു സാരമായ തകരാര്‍ ഉണ്ടായി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം