ഐഎന്‍എസ് സിന്ധുരത്ന മുങ്ങിക്കപ്പലപകടത്തിന് കാരണം മാനുഷികപിഴവെന്ന് റിപ്പോര്‍ട്ട്

March 7, 2014 ദേശീയം

INS-Sindhuratnaന്യൂഡല്‍ഹി: ഐഎന്‍എസ് സിന്ധുരത്ന മുങ്ങിക്കപ്പലപകടത്തിന് കാരണം മാനുഷിക പിഴവാണെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. പതിവ് പ്രവര്‍ത്തന രീതികളില്‍ നിന്ന് വ്യത്യസ്തമായി നിയന്ത്രിക്കാന്‍ ശ്രമിച്ചത് മൂലം കേബിളുകളിലുണ്ടായ അഗ്നിബാധയാണ് അപകടത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മുംബൈ തീരത്തുവച്ചുണ്ടായ അപകടത്തില്‍ രണ്ടു നാവികര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം