എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 10 മുതല്‍

March 7, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: 2014 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 10 തിങ്കളാഴ്ച മുതല്‍ 22 ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ നടത്തും. മുന്‍ വര്‍ഷങ്ങളിലേതുപോലെ വെള്ളിയാഴ്ചകളില്‍ പരീക്ഷയില്ല. ശനിയാഴ്ചകളില്‍ പരീക്ഷ നടക്കും. 22-ാം തീയതി ശനിയാഴ്ച പ്രൈവറ്റ് പരീക്ഷാര്‍ത്ഥികളുടെ ഐ.ടി. പരീക്ഷ(പഴയ സ്‌കീം) മാത്രമാണുള്ളത്. സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ ഐ.ടിയ്ക്ക് എഴുത്തുപരീക്ഷയില്ല. (വിശദവിവരങ്ങള്‍ പരീക്ഷാഭവന്‍ വെബ്‌സൈറ്റിലും (www.keralapareekshabhavan.gov.in)) പി.ആര്‍.ഡി. വെബ്‌സൈറ്റിലും (www.prd.kerala.gov.in) പി.ആര്‍.ഡി. ഇ-മെയിലിലും ലഭിക്കും.)

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍