ഗോരക്ഷാപദ്ധതി : വാക്‌സിനേഷന്‍ മാര്‍ച്ച് 21 വരെ

March 7, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഗോരക്ഷാപദ്ധതിയുടെ 16-ാം ഘട്ടം 14 ജില്ലകളിലും മാര്‍ച്ച് 21 വരെ നടക്കും. മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌ക്വാഡുകളായി വീടുകള്‍ സന്ദര്‍ശിച്ചും ക്യാമ്പുകള്‍ സംഘടിപ്പിച്ചും പശു, എരുമ, പന്നി എന്നിവയ്ക്ക് പ്രതിരോധ കുത്തിവയ്പ് നടത്തും.

സംസ്ഥാനത്തെ 15,61903 എണ്ണം കന്നുകാലികളെയാണ് പ്രതിരോധകുത്തിവയ്പ്പിന് വിധേയമാക്കുന്നത്. ഉരുക്കളെ കുത്തിവയ്ക്കുന്നതിന് അഞ്ച് രൂപ മാത്രം ഈടാക്കും. സംസ്ഥാനത്തുടനീളം 1929 സ്‌ക്വാഡുകളാണ് 100% വാക്‌സിനേഷന്‍ നേട്ടം കൈവരിക്കുവാനായി നിയോഗിച്ചിട്ടുള്ളത്. വാക്‌സിനേഷനു മുന്നോടിയായി 16 ലക്ഷം ഡോസ് കുളമ്പുരോഗ പ്രതിരോധ വാക്‌സിന്‍ വാക്-ഇന്‍-കൂളറുകളില്‍ സൂക്ഷിച്ച് കുത്തിവയ്പ്പ് സമയം വരെ അതേപടി നിലനിറുത്തുവാന്‍ വേണ്ട സംവിധാനവും ഒരുക്കിയിട്ടുണ്ട്. 14 ഓഫീസര്‍മാരെ സാങ്കേതിക മേല്‍നോട്ടം വഹിക്കുന്നതിന് നിയമിച്ചിട്ടുണ്ട്. ജില്ലാ താലൂക്ക് തലങ്ങളില്‍ കോഓര്‍ഡിനേറ്റര്‍മാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വാക്‌സിനേഷന്റെ പുരോഗതി വിലയിരുത്തുന്നതിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ് സോഫ്റ്റ്‌വെയര്‍ സജ്ജമാക്കിയിട്ടുണ്ട്. വാക്‌സിനേഷനെക്കുറിച്ചുള്ള പരാതികളും സംശയങ്ങളും ദൂരീകരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം കണ്ണമ്മൂല എ.ഡി.സി.പി.ഓഫീസില്‍ പ്രവര്‍ത്തിക്കുന്നു. ഫോണ്‍ : 0471-3256288.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍