കലാകാര പെന്‍ഷന്‍: വിവരങ്ങള്‍ സമര്‍പ്പിക്കണം

March 8, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയത്തില്‍ നിന്നും കലാകാര പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ക്ക് തുടര്‍ പെന്‍ഷന്‍ ലഭിക്കാന്‍ അവരവരുടെ വാസസ്ഥലത്തിന് അടുത്തുളള എസ്.ബി.റ്റി. ബാങ്ക് ശാഖയിലോ, പോസ്റ്റോഫീസിലോ ആധാര്‍ മുഖേന സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് തുടങ്ങി പാസ് ബുക്കിന്റെ ഒന്നാം പുറത്തിന്റെ പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസിലുളള കളര്‍ ഫോട്ടോയും മാര്‍ച്ച് 25-ാം തീയതിക്കകം വകുപ്പില്‍ നേരിട്ട് ഹാജരാക്കുകയോ, ഡയറക്ടര്‍, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, തൈക്കാട് പി.ഒ., തിരുവനന്തപുരം – 695014 എന്ന വിലാസത്തില്‍ ലഭ്യമാക്കുകയോ ചെയ്യണം. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം യഥാക്രമം ജനുവരി മാസത്തിലും, ജൂലൈ മാസത്തിലും പെന്‍ഷണറുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റും ഈ ഓഫീസില്‍ സമര്‍പ്പിക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍