പരീക്ഷാപ്പേടി അകറ്റാന്‍ ടോള്‍ ഫ്രീ നമ്പര്‍

March 11, 2014 കേരളം

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ അനുഭവിക്കുന്ന വിവിധതരം സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ആവശ്യമായ പിന്തുണ നല്‍കുന്നതിന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് വീ ഹെല്‍പ്പ് എന്ന പേരിലുള്ള ടോള്‍ ഫ്രീ ടെലിഫോണ്‍ സഹായ കേന്ദ്രത്തില്‍ പരീക്ഷാ ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെ ഫോണില്‍ ആവശ്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സഹായം ലഭിക്കും.

കുട്ടികള്‍ക്ക് സൗജന്യമായി 1800 425 3198 നമ്പരില്‍ വിളിക്കാം. ടോള്‍ ഫ്രീ സേവനം മാര്‍ച്ച് മൂന്ന് മുതല്‍ പരീക്ഷ അവസാനിക്കുന്നതുവരെ ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം