കെല്‍ട്രോണിന് തമിഴ്‌നാട് സര്‍ക്കാരില്‍ നിന്നും ഓര്‍ഡര്‍

March 11, 2014 കേരളം

തിരുവനന്തപുരം: ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് തമിഴ്‌നാട് ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍(എല്‍കോട്ട്) ക്ഷണിച്ച ഓപ്പണ്‍ ടെന്‍ഡര്‍ കെല്‍ട്രോണിന് ലഭിച്ചു. സ്വകാര്യ കമ്പനികളുമായി മത്സരിച്ചു നേടിയ ടെന്‍ഡറിന്റെ അടിസ്ഥാനത്തില്‍ കെല്‍ട്രോണ്‍ എല്‍കോട്ടുമായി കരാര്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം ഒരു വര്‍ഷത്തേക്ക് തമിഴ്‌നാട്ടിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കു വേണ്ടിയുള്ള ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകള്‍ കെല്‍ട്രോണ്‍ നിര്‍മ്മിച്ചു നല്‍കും. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഏഴ്, എട്ട്, 9.5, 10 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകളാണ് കെല്‍ട്രോണ്‍ നിര്‍മ്മിച്ചുനല്‍കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം