ഷീലാ ദീക്ഷിത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റുു

March 11, 2014 കേരളം

തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണറായി ഷീലാ ദീക്ഷിത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഉച്ചയ്ക്ക് 12 ന് രാജ്ഭവന്‍ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. പ്രത്യേക വിമാനത്തില്‍ ഇന്നലെ തിരുവനന്തപുരത്തെത്തിയ ഷീലാ ദിക്ഷിതിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

വൈകുന്നേരം 4.45 ന് തിരുവനന്തപുരം വ്യോമസേന ടെക്‌നിക്കല്‍ ഏരിയയിലെത്തിയ ഷീലാ ദീക്ഷിതിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം