ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുടെ സീറ്റ് പ്രഖ്യാപനം ഇന്ന്

March 13, 2014 ദേശീയം

ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുടെ സീറ്റ് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി കേന്ദ്ര കമ്മിറ്റി ഇന്നു യോഗം ചേരും. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ സീറ്റ് സംബന്ധിച്ച തര്‍ക്കം ഇന്ന് ചര്‍ച്ച ചെയ്യും.

പാര്‍ട്ടിയുടെ ഉറച്ച മണ്ഡലമായ വരാണസിയില്‍ നിന്നു മോഡിയെ മത്സരിപ്പിക്കുന്നതില്‍ സിറ്റിംഗ് എംപി മുരളി മനോഹര്‍ ജോഷിയെ പിന്തുണക്കുന്നവരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. മോഡി രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നാണ് സൂചന. വരാണസി, ലക്‌നോ എന്നീ മണ്ഡലം കൂടാതെ ഗുജറാത്തില്‍ നിന്നും മോഡി മത്സരിച്ചേക്കും. ലക്‌നോ സീറ്റ് വിട്ടു നല്‍കാന്‍ തയാറാണെന്ന് സിറ്റിംഗ് എംപി ലാല്‍ജി ഠണ്ഡന്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഗാസിയാബാദിനു പകരം ലക്‌നോവില്‍ മത്സരിക്കാന്‍ ലക്ഷ്യമിടുന്ന രാജ്‌നാഥ് സിംഗിന്റെ നിലപാടും പാര്‍ട്ടിക്കു തലവേദനയാകും. ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ 150 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇന്നു തീരുമാനിക്കുക. വിവിധ സംസ്ഥാനങ്ങളിലെ 106 സ്ഥാനാര്‍ഥികളുടെ പട്ടിക നേരത്തേ പുറത്തിറക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം