ദേവയാനി കുറ്റക്കാരിയല്ലെന്ന് യുഎസ് കോടതി

March 13, 2014 പ്രധാന വാര്‍ത്തകള്‍

Devyani-Khobragadeന്യൂയോര്‍ക്ക്: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കോബ്രഗഡക്കെതിരായ കേസ് യുഎസ് കോടതി തള്ളി. യുഎസ് ഫെഡറല്‍ ജഡ്ജിയാണ് കേസ് തള്ളിയത്. ദേവയാനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും നയതന്ത്ര പരിരക്ഷ ഉണ്ടെന്നും കോടതി അറിയിച്ചു.

ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സുപ്രധാനമായ വിധി ഉണ്ടായത്. കുറ്റപത്രം നല്‍കുന്ന സമയത്ത് നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നതിനാല്‍ കേസ് നിലനില്‍ക്കുന്നതല്ലെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ജനുവരി ഒമ്പതിനാണ് ദേവയാനിക്കെതിരായ കുറ്റപത്രം നല്‍കിയത്. ഈ സമയത്ത് ഇവര്‍ക്ക് നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നു. ഇന്ത്യയുടെ ഈ വാദം മാന്‍ഹാട്ടനിലെ ഫെഡറല്‍ കോടതി ജഡ്ജി ഷിറാ ഷിഡ്‌ലിന്‍ അംഗീകരിക്കുകയായാരിന്നു.

എന്നാല്‍ കേസിന്റെ മറ്റ് വശങ്ങളിലേക്കൊന്നും കോടതി കടന്നില്ല. വിധിയില്‍ തന്നെ ദേവയാനിക്കെതിരായി പുതിയ കേസിന് സാധ്യതുണ്ടെന്ന് കോടതി പറയാതെ പറഞ്ഞിരിക്കുന്നുവെന്ന് യുഎസ് അറ്റോര്‍ണി പ്രീത് ബറാറ പറയുന്നു. എന്നാല്‍ പുതിയ കേസ് എടുക്കുമൊയെന്ന് വ്യക്തമാക്കാന്‍ ഇദ്ദേഹം തയാറായില്ല. വീട്ടുജോലിക്കാരിയുടെ വിസക്കായി വ്യാജരേഖ നല്‍കിയെന്നായിരുന്നു ദേവയാനിക്കെതിരായ കേസ്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍