കെ. കരുണാകരന്റെ ആരോഗ്യനില മോശമായി തുടരുന്നു

December 22, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ. കരുണാകരന്റെ ആരോഗ്യനില വീണ്ടും മോശമായി. ഇന്നുരാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ അദ്ദേഹത്തെ വെന്റിലേറ്ററിലേക്കുമാറ്റി. രക്‌തത്തിലെ ഓക്‌സിജന്റെ അളവിലും കുറവുണ്ടായിട്ടുണ്ട്‌.
ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞതായൂം രണ്ടുതവണ പക്ഷാഘാതമുണ്ടായതായും ഡോക്‌ടര്‍മാര്‍ അറിയിച്ചു. ഈമാസം പത്തിന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കരുണാകരന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെതുടര്‍ന്ന്‌ നാലു ദിവസം മുന്‍പാണ്‌ വെന്റിലേറ്ററില്‍ നിന്ന്‌ മാറ്റിയത്‌. പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്ടി, കെ.എം.മാണി, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ ആശുപത്രിയിലെത്തി കരുണാകരനെ ചികിത്സിക്കുന്ന ഡോക്‌ടര്‍മാരോടുരോഗവിവരങ്ങള്‍ ആരാഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം