‍ഡല്‍ഹി പീഡനം: വധശിക്ഷ ശരിവച്ചു

March 13, 2014 ദേശീയം

ന്യൂഡല്‍ഹി: ബസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ വിചാരണ കോടതി വിധിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ അംഗീകാരം. പ്രതികളായ മുകേഷ്, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ എന്നിവര്‍ക്ക് അതിവേഗ കോടതി വധശിക്ഷ വിധിച്ചച്ചിരുന്നു. കൂട്ടബലാത്സംഗം, കൊലപാതകം, പ്രകൃതി വിരുദ്ധ പീഡനം, തെളിവ് നശിപ്പിക്കല്‍ തുടങ്ങി 11 കുറ്റങ്ങളാണ് പ്രതികള്‍ക്കു മേല്‍ ചുമത്തിയിരുന്നത്. ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വ്യക്തമാക്കി.

വധശിക്ഷയായതിനാല്‍ ഇതിന് അംഗീകാരം തേടി മേല്‍ക്കോടതിയെ വിചാരണക്കോടതി സമീപിക്കണമെന്നാണ് ചട്ടം. ഇതിന്റെ ഭാഗമായാണ് ഡല്‍ഹിയിലെ അതിവേഗ കോടതി ഹൈക്കോടതിയെ സമീപിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം