യുവാവ്‌ ബൈക്കപകടത്തില്‍ മരിച്ചു

December 22, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കോലഞ്ചേരി : കരോള്‍ സംഘത്തിലെ യുവാവ്‌ കൊച്ചി – മധുര ദേശീയ പാതയില്‍ ബൈക്ക്‌ പോസ്‌റ്റിലിടിച്ച്‌ മരിച്ചു. കോലഞ്ചേരി പുന്നയ്‌ക്കല്‍ പൗലോസിന്റെ മകന്‍ ബെയ്‌സില്‍ (21) ആണ്‌ മരിച്ചത്‌. ഇന്നലെ രാത്രി പന്ത്രണ്ടിന്‌ ശേഷം ചൂണ്ടിയില്‍വച്ചായിരുന്നു അപകടം. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ബിഎഡ്‌ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ബേസില്‍. മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍. അമ്മ: സാറാമ്മ. സഹോദരന്‍ : പീറ്റര്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം