കളഞ്ഞുകിട്ടിയ വസ്തുക്കള്‍ ഉടമകള്‍ക്ക് ഏറ്റുവാങ്ങാം

March 13, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയ ഭക്തജനങ്ങളില്‍ നിന്നും 2011 ആഗസ്റ്റ് 24 മുതല്‍ നഷ്ടപ്പെട്ട് പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചിട്ടുള്ളതും നാളിതുവരെ അവകാശികള്‍ ആരും എത്താത്തതുമായ സ്വര്‍ണ്ണത്തിലും വെള്ളിയിലും തീര്‍ത്ത ആഭരണങ്ങള്‍ക്കും വാച്ചുകള്‍ക്കും രൂപയ്ക്കും യഥാര്‍ത്ഥ അവകാശികള്‍ ഉള്ള പക്ഷം മതിയായ തെളിവ് സഹിതം 30 ദിവസത്തിനുള്ളില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം പടിഞ്ഞാറേ നടയില്‍ സ്ഥിതി ചെയ്യുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രം സെക്യൂരിറ്റി ഓഫീസില്‍/പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഹാജരായി ഏറ്റുവാങ്ങണമെന്ന് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ & ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍