വീണ്ടും അട്ടിമറി നീക്കം: വിഴിഞ്ഞം തുറമുഖപദ്ധതിക്കെതിരേ ഹരിതട്രിബ്യൂണലില്‍ അപ്പീല്‍

March 14, 2014 പ്രധാന വാര്‍ത്തകള്‍

Vizhinjum port-haritha appeal-pbചെന്നൈ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി നല്കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണലില്‍ നല്കിയ അപ്പീല്‍ ഇന്നു പരിഗണിക്കും. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ ജോസഫ്, ക്രിസ്റഫര്‍, മൈക്കിള്‍ എന്നിവരാണ് പരാതി നല്കിയത്. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകരാണ് മൂവരും. പദ്ധതി ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്നും മതിയായ പഠനമില്ലാതെയാണ് പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയം അനുമതി നല്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. പദ്ധതി പ്രദേശത്തെ ആവാസവ്യവസ്ഥയെ തകര്‍ക്കുകയും മണ്ണിടിച്ചിലുണ്ടാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്ക്കും ദോഷകരമാണ് ഈ പദ്ധതിയെന്നാണ് ഇവരുടെ സുചന . രാഷ്ട്രീയസമ്മര്‍ദങ്ങളുടെ ഫലമായാണ് പദ്ധതിക്ക് അംഗീകാരം നല്കിയതെന്നും പരാതിയില്‍ പറയുന്നു. ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. അതേസമയം വിഴി‍ഞ്ഞം തീരദേശത്തുള്ള റിസോര്‍ട്ടുലോബികളാണ് ഇതിനു പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. വിഴിഞ്ഞം തുറമുഖപദ്ധതിയെ എന്തുവിലകൊടുത്തും അട്ടിമറിക്കാനായി തീരപ്രദേശത്തു പ്രവര്‍ത്തിക്കുന്ന ഒട്ടനവധി റിസോര്‍ട്ടുകള്‍ നേരത്തേ തന്നെ ശ്രമം തുടങ്ങിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍