വിലക്കയറ്റം നിയന്ത്രണവിധേയമാവും: രാഹുല്‍

December 22, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ വിലക്കയറ്റം സമീപഭാവിയില്‍ തന്നെ നിയന്ത്രണവിധേയമാവുമെന്ന്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നേരിട്ട്‌ ഇടപെട്ട്‌ പ്രശ്‌നത്തിന്‌ പരിഹാരം കാണുമെന്നും രണ്ടു ദിവസത്തെ തമിഴ്‌നാട്‌ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരോട്‌ പറഞ്ഞു.
തമിഴ്‌നാട്ടില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുകയായിരുന്നു രാഹുല്‍. നടക്കാന്‍ പോകുന്ന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്‌ പ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടതെന്നും വിലക്കയറ്റത്തിന്റെ കാര്യം പ്രധാനമന്ത്രി നോക്കിക്കോളുമെന്നും ഒരു പ്രവര്‍ത്തകന്റെ ചോദ്യത്തിന്‌ മറുപടിയായി രാഹുല്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം