ജവഹര്‍ ബാലഭവനിലെ അവധിക്കാല ക്ലാസുകള്‍ ഏപ്രില്‍ 2 മുതല്‍

March 14, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ജവഹര്‍ ബാലഭവനില്‍ ഏപ്രില്‍-മേയ് മാസങ്ങളില്‍ നടത്തുന്ന അവധിക്കാല ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. നാലു വയസു മുതല്‍ 16 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഈ ക്ലാസുകളിലേക്കുള്ള പ്രവേശനം നേടാം.

ലൈറ്റ് മ്യൂസിക്, തബല, നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, മലയാളഭാഷാ പരിചയം, ക്രാഫ്റ്റ്, കളരിപ്പയറ്റ്, നാടകം, ചിത്രരചന, ശില്പനിര്‍മ്മാണം, യോഗ, റോളര്‍സ്‌കേറ്റിംഗ്, ശാസ്ത്രീയ സംഗീതം, ഹാര്‍മോണിയം, മൃദംഗം, ഭരതനാട്യം, എംബ്രോയിഡറി, വീണ, വയലിന്‍, മോഹിനിയാട്ടം, കീബോര്‍ഡ്, സ്‌പോക്കണ്‍ ഇംഗ്ലീഷ്, ഗിത്താര്‍, ഇലക്ട്രോണിക്‌സ്, എയ്‌റോ മോഡലിംഗ്, വ്യക്തിത്വവികസനം, കമ്പ്യൂട്ടര്‍ തുടങ്ങി 26 വിഷയങ്ങളാണ് ഈ അവധിക്കാല ക്ലാസുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നഗരവും പരിസരപ്രദേശങ്ങളും ഉള്‍പ്പെടുത്തി വിപുലമായ വാഹന സൗകര്യം ലഭ്യമാണ്. വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവരുമായി മുഖാമുഖം പരിപാടികളും കുട്ടികള്‍ക്ക് വിജ്ഞാനവും കൗതുകവും ഉണര്‍ത്തുന്ന വിവിധ പരിപാടികളും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബാലഭവന്‍’ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0471-2316477.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍