തെരഞ്ഞെടുപ്പ്: മീഡിയസെന്റര്‍ ഉദ്ഘാടനം ചെയ്തു

March 15, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും പരസ്യങ്ങളും നിരീക്ഷിക്കാന്‍ മീഡിയസര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ ഭാഗമായുളള മീഡിയസെന്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടറേറ്റില്‍ തുടങ്ങിയ മീഡിയസെന്റര്‍ എം.സി.എം.സി. അംഗവും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ കെ.ജി. പരമേശ്വരന്‍ നായരാണ് ഉദ്ഘാടനം ചെയ്തത്.

അവയര്‍നസ് ഒബ്‌സര്‍വര്‍ എസ്. വെങ്കിടേഷ്, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, സബ് കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ദൂരദര്‍ശന്‍ അസി. ന്യൂസ് ഡയറക്ടര്‍ രശ്മി റോജ തുഷാര നായര്‍ എന്നിവര്‍ സംബന്ധിച്ചു. അച്ചടി-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലെ വാര്‍ത്തകളും പരസ്യങ്ങളും നിരീക്ഷിക്കാനുളള സംവിധാനങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ സംബന്ധിച്ച അവലോകന റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കാനുളള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍