മീനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു

March 15, 2014 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: മീനമാസ പൂജകള്‍ക്കായി ഇന്നലെ വൈകുന്നേരം 5.30ന് ശബരിമല ക്ഷേത്രനട തുറന്നു. മേല്‍ശാന്തി പി.എന്‍. നാരായണന്‍ നമ്പൂതിരി നട തുറന്നു ദീപം തെളിച്ചു.  ഇന്നു പുലര്‍ച്ചെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.  നടതുറന്നിരിക്കുന്ന അഞ്ചുദിവസങ്ങളിലും പടിബൂജ, കളഭാഭിഷേകം, സഹസ്രകലശം എന്നിവ ഉണ്ടാകും.

മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി പത്തിന് ക്ഷേത്രനട നടയ്ക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍