ശ്രീരാമരഥയാത്ര: കാസര്‍ഗോഡ് ജില്ലയില്‍ സമാപനസമ്മേളനം നടന്നു

March 17, 2014 പ്രധാന വാര്‍ത്തകള്‍

സമ്മേളനത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തുന്നു.

സമ്മേളനത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തുന്നു.

കാസര്‍കോഡ്: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്ര കാസര്‍ഗോഡ് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി. നെല്ലിത്തറ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ സമാപനസമ്മേളനം നടന്നു. സമ്മേളനത്തിന് ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ദീപപ്രോജ്ജ്വലനം നടത്തി. സമ്മേളനത്തിന്റെ ഉദ്ഘാടനം ആര്‍എസ്എസ് ജില്ലാസംഘചാലക് പി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ക്ഷേത്രം തന്ത്രി ഇടമന കേശവന്‍ നമ്പൂതിരി അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ കേരള ക്ഷേത്രസംരക്ഷണ സമിതി അംഗം പി.എസ്.മോഹനന്‍ കൊട്ടിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹ പ്രഭാഷണത്തില്‍ ശ്രീരാമനവമി സന്ദേശം വിളംബരം ചെയ്തു. ശ്രീരാമനവമി രഥയാത്ര കാസര്‍ഗോഡ് ജില്ലാകോ-ഓര്‍ഡിനേറ്റര്‍ ദിനേശ് മാവുങ്കാല്‍, നെല്ലിത്തറ ശ്രീധര്‍മ്മശാസ്താക്ഷേത്രം സെക്രട്ടറി എം.ജയകുമാര്‍, ശ്രീരാമനവമി രഥയാത്ര ജനറല്‍ കണ്‍വീനര്‍ ബ്രഹ്മചാരി പ്രവിത്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കരിഞ്ചേരി കുഞ്ഞമ്പുനായര്‍ രാമായണ പാരായണവും അപര്‍ണ്ണ ദിനേശ് ഈശ്വരപ്രാര്‍ത്ഥനയും നടത്തി.

ശ്രീരാമരഥത്തിന് നെല്ലിത്തറ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ നല്‍കിയ ഭക്തിനിര്‍ഭരമായ സ്വീകരണത്തില്‍ നിന്ന്

ശ്രീരാമരഥത്തിന് നെല്ലിത്തറ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ നല്‍കിയ ഭക്തിനിര്‍ഭരമായ സ്വീകരണത്തില്‍ നിന്ന്

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍