ഡെങ്കിവൈറസുകളിലെ ജനിതകമാറ്റം : മരണസാധ്യത വര്‍ദ്ധിക്കുമെന്ന് പഠനം

March 19, 2014 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തു കണ്ടുവരുന്ന ഡെങ്കിവൈറസുകളില്‍ ജനിതികമാറ്റം സംഭവിച്ചതായി ആരോഗ്യവകുപ്പു നടത്തിയ പഠനം സ്ഥിരീകരിച്ചു. ജനിതികമാറ്റം സംഭവിച്ച വൈറസുകളെ വഹിക്കുന്ന കൊതുകളുടെ കുത്തേറ്റാല്‍ മരണസാധ്യത വര്‍ധിക്കുമെന്നാണ് ഗവേഷകരുടെ നിഗമനം. എന്നാല്‍ ജനിതിക മാറ്റം സംഭവിച്ച വൈറസ് ബാധിച്ചാലുണ്ടാകുന്ന ശാരീരിക മാറ്റങ്ങളെകുറിച്ച് വ്യക്തമായ പഠനം നടന്നിട്ടില്ല. അതിനാല്‍ ഡെങ്കിപ്പനി മാരകമാകാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ നാലുതരം ഡെങ്കി വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്.  ഡെങ്കിപ്പനി ബാധിച്ച് ഈ വര്‍ഷം രണ്ടു പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 210 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.രോഗികളെ നിരീക്ഷിച്ചാല്‍ മാത്രമേ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം