മതേതര കൂട്ടായ്മയെ തുരങ്കംവെക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല

March 19, 2014 കേരളം

ramesh-chennithala-2തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര കൂട്ടായ്മയെ തുരങ്കംവെക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സിപിഎമ്മും ഇടതുമുന്നണിയും ഹതാശരായ മറ്റൊരു തെരഞ്ഞെടുപ്പും സമീപകാലത്ത് ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എന്തു ചെയ്യുമെന്നറിയാതെ അവര്‍ പകച്ചുനിക്കുകയാണ്.

മൂന്നുവര്‍ഷം ഭരിച്ചുകഴിയുമ്പോള്‍ സാധാരണ നിലയില്‍ സര്‍ക്കാരിനെതിരായി ജനവികാരം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇടതുമുന്നണിക്കും സിപിഎമ്മിനുമെതിരായ ജനവികാരമാണ് സംസ്ഥാനത്ത് ഇപ്പോള്‍ പ്രതിഫലിക്കുന്നത്. സിപിഎം വിരുദ്ധവികാരം ഇരുപത് മണ്ഡലങ്ങളിലും കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം