വയനാട്ടില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചതുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍

March 19, 2014 കേരളം

കല്‍പ്പറ്റ: വയനാടന്‍ കാടുകളില്‍ തീപടര്‍ന്നുപിടിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റുചെയ്തു. എടമന സ്വദേശി ബാലകൃഷ്ണനാണ് അറസ്റ്റിലായത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നോര്‍ത്ത് വയനാട് ഡിവിഷനിലെ പെരിയ റെയ്ഞ്ചിലെ കാട്ടില്‍ പടര്‍ന്നുപിടിച്ച തീ ബോധപൂര്‍വമുണ്ടാക്കിയതാണെന്ന് കഴിഞ്ഞദിവസം തന്നെ വനം വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ അറസ്റ്റിലായത്. തീയിടുന്നതിനിടെയാണ് ബാലകൃഷ്ണന്‍ പിടിയിലായത്.

വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ തോല്‍പ്പെട്ടി- 80 ഹെക്ടര്‍, മുത്തങ്ങ-10 ഹെക്ടര്‍, സുല്‍ത്താന്‍ ബത്തേരി- 10, ബഗൂര്‍- 200 ഹെക്ടര്‍ വനഭൂമിയാണ് കത്തി നശിച്ചത്. ഒരേസമയം 15 ഇടങ്ങളില്‍ തീപിടിത്തമുണ്ടായതിലെ അസ്വാഭാവികതകള്‍ കാട്ടിയുള്ള പ്രാഥമിക റിപ്പോര്‍ട്ട് വനംവനം വകുപ്പ് വിജിലന്‍സ് വിഭാഗം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം