രേഖകളില്ലാതെ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ പിടിച്ചെടുത്തു

March 19, 2014 കേരളം

തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ ലോറിയില്‍ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ അമരവിള ചെക്ക്‌പോസ്റ്റില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വൈലന്‍സ് ടീം പിടിച്ചെടുത്തു. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുക. എന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ അടങ്ങിയ ലോറിയാണ് പിടിച്ചെടുത്തത്.

പതിനൊന്ന് ലക്ഷത്തോളം പോസ്റ്ററുകള്‍ ഉണ്ടെന്നാണ് പ്രാഥമിക കണക്ക്. എന്നാല്‍ വണ്ടിയില്‍ നിന്നും ലഭിച്ച ബില്ലില്‍ കാണിച്ചിരിക്കുന്നത് 25000 കോപ്പികളാണെന്നാണ്. നോട്ടീസ് അച്ചടിച്ചത് എവിടെയെന്നോ ആരെന്നോ വ്യക്തമാക്കിയിട്ടില്ല. പിടിച്ചെടുത്ത വണ്ടി അനന്തര നിയമനടപടികള്‍ക്കായി ജില്ലാ കളക്ടറേറ്റില്‍ എത്തിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം