ആഭരണ നിര്‍മ്മാണശാലയിലെ സ്ഫോടനം: മരണം മൂന്നായി

March 19, 2014 കേരളം

തൃശ്ശൂര്‍ : തിങ്കളാഴ്ച ഉച്ചയ്ക്ക് മുളങ്ങിലെ ആഭരണനിര്‍മാണശാലയില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ക്കഴിയുകയായിരുന്ന ഒരാള്‍ കൂടി മരിച്ചു. ബംഗാള്‍ സ്വദേശി പാപ്പി (18) ആണ് ഇന്ന്  രാവിലെ മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെയെണ്ണം മൂന്നായി.

അപകടത്തില്‍ ഏഴു മലയാളികളും 10 അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമാണ് പരിക്കേറ്റിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം