ശ്രീരാമനവമി രഥയാത്ര: കോഴിക്കോട് ഹിന്ദുമഹാസമ്മേളനം നടന്നു

March 21, 2014 പ്രധാന വാര്‍ത്തകള്‍

ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ശ്രീരാമനവമി സന്ദേശം വിളംബരം ചെയ്തു സംസാരിക്കുന്നു.

ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ശ്രീരാമനവമി സന്ദേശം വിളംബരം ചെയ്തു സംസാരിക്കുന്നു.

കോഴിക്കോട്: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്ര കോഴിക്കോട് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കുമ്പോള്‍ എടയ്ക്കാട് പിഷാരിക്കാവ് ഭഗവതിക്ഷേത്രം മൈതാനിയില്‍ ഹിന്ദുമഹാസമ്മേളനം നടന്നു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ചിന്മയമിഷന്‍ പ്രതിനിധി ബ്രഹ്മചാരി മുകുന്ദചൈതന്യ, കോഴിക്കോട് അമൃതാനന്ദമയി മഠം പ്രതിനിധി ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, പ്രമോദ് ഐക്കരപ്പടി തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍