ഉള്ളി ഇറക്കുമതി തീരുവ താല്‍ക്കാലികമായി പിന്‍വലിച്ചു

December 22, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഉള്ളി ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി പിന്‍വലിച്ചു. ഉള്ളിവില കിലോഗ്രാമിന്‌ 80 രൂപയായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ്‌ സര്‍ക്കാര്‍ നടപടി. ഉള്ളി ഇറക്കുമതിയ്‌ക്കുളള കസ്റ്റംസ്‌ തീരുവ അഞ്ചു ശതമാനം വരെ പൂര്‍ണമായും ഒഴിവാക്കുമെന്ന്‌ കേന്ദ്ര ധനകാര്യസെക്രട്ടറി പറഞ്ഞു. ഉള്ളിവില നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന്‌ പ്രധാനമന്ത്രി ഇന്നലെ കൃഷിമന്ത്രാലയത്തിന്‌ നിര്‍ദേശം നല്‍കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം