വോട്ടര്‍പട്ടിക പരിശോധിക്കാന്‍ ടച്ച് സ്‌ക്രീനും എസ് എം എസും

March 21, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാന്‍ ജില്ലാതലത്തില്‍ വിവിധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ തിരുവനന്തപുരം,നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ചിറയിന്‍കീഴ് താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലും വോട്ടര്‍പട്ടിക പരിശോധിക്കാന്‍ ടച്ച് സ്‌ക്രീന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

പോളിങ്ബൂത്തോ, ബൂത്ത്‌നമ്പറോ അറിയാമെങ്കില്‍ ടച്ച് സ്‌ക്രീന്‍ വഴിയും വെബ്‌സൈറ്റ് വഴിയും തങ്ങളുടെ പേര് വോട്ടര്‍പട്ടികയിലുണ്ടോയെന്ന് പരിശോധിക്കാം. 54242 എന്ന നമ്പറിലേക്ക് മെസേജ് അയച്ചും വോട്ടര്‍പട്ടികയിലെ പേര് പരിശോധിക്കാം. ടോള്‍ ഫ്രീ നമ്പറായ 18004256866 എന്ന നമ്പറില്‍ നിന്ന് നേരിട്ടും വിവരങ്ങള്‍ അറിയാവുന്നതാണ്. 1950 എന്ന നമ്പറിലേക്ക് വിളിച്ചും വോട്ടര്‍പട്ടികയിലെ പേര് സംബന്ധിച്ച വിവരം അറിയാം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍