സര്‍ക്കാര്‍ ജീവനക്കാര്‍ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുത്

March 22, 2014 കേരളം

തിരുവനന്തപുരം: സര്‍ക്കാര്‍ജീവനക്കാര്‍ ഒരുവിധത്തിലുമുള്ള രാഷ്ട്രീയ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അദ്ധ്യാപകര്‍ ഉള്‍പ്പെടെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ ലഘുലേഖകള്‍ വിതരണം ചെയ്യല്‍, രാഷ്ട്രീയ റിപ്പോര്‍ട്ടു തയ്യാറാക്കല്‍, കുടുംബസംഗമം നടത്തല്‍ എന്നീ പ്രവര്‍ത്തികളിലേര്‍പ്പെട്ടുകൊണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി വോട്ടുപിടുത്തം നടത്തുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാകയാല്‍ ശിക്ഷാര്‍ഹമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം