ടോപ് ടെന്‍: ഇന്ത്യയ്ക്കു ജയം

March 22, 2014 കായികം

മിര്‍പൂര്‍ :  ലോകകപ്പിലെ ടോപ് ടെന്‍ റൗണ്ടിലെ ഉദ്ഘാടന മല്‍സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്കു ജയം. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 20 ഓവറില്‍ 7 വിക്കറ്റിന് 130 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പത് പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ ലക്ഷ്യം കണ്ടു.

ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ മികച്ചുനിന്ന അമിത് മിശ്ര 22 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. മിശ്രയാണ് മാന്‍ ഓഫ് ദ മാച്ച്.

വിരാട് കോലി 32 പന്തില്‍ മുപ്പത്തിയാറും  സുരേഷ് റെയ്‌ന 28 പന്തില്‍ 35 റണ്‍സുമെടുത്തു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത് 66 റണ്‍സാണ്. ടി 20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഇത് നാലാം തവണയാണ് ഏറ്റുമുട്ടുന്നത്. നാല് മല്‍സരത്തിലും ഇന്ത്യ ജയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം