മഴവില്‍ റെസ്‌റ്റോറന്റും കെട്ടിടവും പൊളിച്ചു നീക്കാത്തതിനെതിരേ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു

March 24, 2014 ദേശീയം

ന്യൂഡല്‍ഹി: ആലുവ പെരിയാര്‍ തീരത്ത് ജില്ലാ ടൂറിസം ഡെവലപ്‌മെന്റ് കൗണ്‍സില്‍ നിര്‍മ്മിച്ച മഴവില്‍ റെസ്‌റ്റോറന്റും കെട്ടിടവും പൊളിച്ചു നീക്കാത്തതിനെതിരേ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു. ടൂറിസം സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവരോട് നേരിട്ട് ഹാജരാകാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഫോറം എന്ന സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

നേരത്തെ മഴവില്‍ റെസ്‌റ്റോറന്റും കെട്ടിടവും പൊളിച്ചുകളയാന്‍ സുപ്രീം കോടതി അന്തിമ ഉത്തരവ് നല്‍കിയിരുന്നു. കെട്ടിടം പൊളിക്കാന്‍ ഒരു ദിവസം പോലും സാവകാശം നല്കാനാവില്ലെന്നും കെട്ടിടം പൊളിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യമാകുമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് ലംഘിച്ചതോടെയാണ് സുപ്രീം കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം