സ്‌പെക്‌ട്രം അഴിമതിയില്‍ ജെപിസി അന്വേഷണത്തിന്‌ പ്രധാനമന്ത്രി തയാറാകണമെന്ന്‌ അഡ്വാനി

December 22, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: 2 ജി സ്‌പെക്‌ട്രം അഴിമതിയില്‍ ജെപിസി അന്വേഷണം ഏര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി തയാറാകണമെന്ന്‌ ബിജെപി നേതാവ്‌ എല്‍ കെ അഡ്വാനി. സ്‌പെക്‌ട്രം അഴിമതിക്കെതിരെ എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ സാസംരിക്കുകയായിരുന്നു അദ്ദേഹം. ജെപിസി അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ന്യായമാണ്‌. ഇക്കാര്യത്തില്‍ നിന്ന്‌ പ്രതിപക്ഷം പിന്നോട്ട്‌ പോകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ മാര്‍ച്ചില്‍ നിരവധി എന്‍ഡിഎ നേതാക്കള്‍ പങ്കെടുത്തു

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം