ആറന്മുള: നടന്നത് സ്ഥലപരിശോധന മാത്രം

March 25, 2014 കേരളം

കൊച്ചി : ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും വിമാനത്താവളത്തിനായി സാധ്യതാ പഠനത്തിനുള്ള സ്ഥലപരിശോധന മാത്രമാണ് നടത്തിയതെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി.

വിമാനത്താവളത്തിനായി കുന്നുകള്‍ ഇടിക്കുകയും മരങ്ങള്‍ മുറിക്കുകയും വേണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതിനായി പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം