ബൂത്ത് മാറ്റി

March 27, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ച്ച് 21 ലെ 64/കെഎല്‍-എല്‍എ/127/2008/174-ാം നമ്പര്‍ ഉത്തരവ് പ്രകാരം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തിലെ 96-ാം നമ്പര്‍ ബൂത്ത് തിരുപുറം വില്ലേജാഫീസു കെട്ടിടത്തില്‍ നിന്നും സമീപത്തുള്ള ഐ.എച്ച്.ഡി.പി കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി. തിരുപുറം പഞ്ചായത്തിലെ 7-ാം വാര്‍ഡ് പുത്തന്‍കട 1 മുതല്‍ 492-ാം നമ്പര്‍ വരെയുള്ള വീടുകളിലെ വോട്ടര്‍മാര്‍ തിരുപുറം ഐ.എച്ച്.ഡി.പി. കമ്മ്യൂണിറ്റി ഹാളില്‍ സമ്മതിദാനഅവകാശം രേഖപ്പെടുത്തണം. എല്ലാ രാഷ്ട്രീയ കക്ഷികളും ഇതൊരറിയിപ്പായി കണക്കാക്കണമെന്ന് നെയ്യാറ്റിന്‍കര അസി.റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍