വിഴിഞ്ഞം പോലീസ് സ്‌റ്റേഷന് പട്രോളിംഗിന് പോളാറീസ്

March 27, 2014 മറ്റുവാര്‍ത്തകള്‍

Polaris-Kerala Policeവിഴിഞ്ഞം : കോവളം ബീച്ച് പട്രോളിംഗിനായി അനുവദിച്ച് നല്‍കിയ പോളാറീസ് എന്ന വാഹനം ഇന്നലെ ഉച്ചയോടെ സ്‌റ്റേഷനിലെത്തിച്ചു. തീരത്തെ മണല്‍പ്പരപ്പും പാറകളും കുന്നുകളും പ്രതിബന്ധങ്ങളല്ലാതെ കുതിച്ചു പായുന്ന പോളാറീസിന് ഏകദേശം പതിനാറ് ലക്ഷത്തോളം രൂപയാണ് വില.

സ്റ്റേഷനില്‍ നിന്നും പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവറായിരിക്കും പോളറീസ് ഓടിക്കുക. ആറു പേര്‍ക്ക് സഞ്ചരിക്കാവുന്ന പോളാറീസ് ജില്ലയില്‍ കോവളത്തിന് മാത്രം സ്വന്തം. ആധുനിക സംവിധാനമുള്ളതിനാല്‍ മറിയുമെന്നോ, അപകടം വരുത്തുമെന്നോ പേടിക്കണ്ടെന്നും അധികൃതര്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍