പ്ലാക്കാട് ഇണ്ടിളയപ്പന്‍ ക്ഷേത്രത്തില്‍മകയിരം ഉത്സവം ആരംഭിച്ചു

March 27, 2014 ക്ഷേത്രവിശേഷങ്ങള്‍

ചാത്തന്നൂര്‍: പ്ലാക്കാട് ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ മകയിരം ഉത്സവത്തിന് തുടക്കമായി. ഏപ്രില്‍ അഞ്ചിന് എഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും. എല്ലാദിവസവും രാവിലെ 7.30ന് ഭാഗവതപാരായണം, വൈകുന്നേരം 6.30ന് ദീപാരാധന, വെടിക്കെട്ട് എന്നിവ നടക്കും. ഏപ്രില്‍ ഒന്നിന് രാവിലെ എട്ടിന് കലശപൂജ, തുടര്‍ന്ന് പാണികൊട്ട് സോപാനത്ത് പാട്ട്, രണ്ടിന് ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി ഏഴ്മുതല്‍ മേജര്‍സെറ്റ് കഥകളി-കഥ ദുര്യോധനവധം.

മൂന്നിന് രാവിലെ ആറിന് സമൂഹപൊങ്കാല, ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 8.30ന് കിനാവില്‍ ഒരു കളിവീട് നാടകം. നാലിന് രാവിലെ ഏഴിന് ക്ഷേത്രത്തില്‍ പറയിടീല്‍ തുടര്‍ന്ന് പറയ്‌ക്കെഴുന്നള്ളിപ്പ്, രാത്രി 7.15ന് കളമെഴുത്തുംപാട്ടും തുടര്‍ന്ന് മാടന്‍ ഊട്ട്, രാത്രി എട്ടിന് സംഗീതസദസ്, ഒമ്പതിന് നൃത്തനൃത്ത്യങ്ങള്‍, അഞ്ചിന് പുലര്‍ച്ചെ ഉരുള്‍ നേര്‍ച്ച, 6.30ന് ക്ഷേത്രത്തില്‍ പറയിടീല്‍, ഏഴിന് പറയ്‌ക്കെഴുന്നെള്ളത്ത്, ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ ഗജവീരന്മാര്‍, ഫ്‌ളോട്ടുകള്‍ , ചെണ്ടമേളം, നാദസ്വരം, ശിങ്കാരിമേളം, അര്‍ധനാരീശ്വര നൃത്തം എന്നിവയുടെ അകമ്പടിയോടെ ആറാട്ട് പുറപ്പാട്, വൈകുന്നേരം നാല് മുതല്‍ ബ്രഹ്മോത്സവം, വൈകുന്നേരം 6.30ന് ആറാട്ട് ക്ഷേത്രസന്നിധിയില്‍ പ്രവേശിക്കല്‍, രാത്രി ഒമ്പതുമുതല്‍ നൃത്തോത്സവം, 12ന് വിളക്കും സേവയും, ഒന്നുമുതല്‍ ഗാനമേള എന്നിവയാണ് പരിപാടികള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍