അരിയിറക്കുന്നതു തടസപ്പെടുത്തിയാല്‍ എസ്മ പ്രയോഗിക്കുമെന്ന് ജില്ലാ കളക്ടര്‍

March 27, 2014 കേരളം

കൊച്ചി: നിയമവിരുദ്ധ സമരങ്ങളുമായി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവര്‍ എസ്മ നേരിടേണ്ടി വരുമെന്നു ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം. ആന്ധ്രയില്‍ നിന്നു കപ്പല്‍ മാര്‍ഗം എത്തിച്ച അരി തൊഴിലാളികളുടെ നോക്കുകൂലി തര്‍ക്കത്തെ തുടര്‍ന്നു ഒമ്പതു ദിവസമായി ഇറക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ നടപടി എടുക്കാന്‍ തീരുമാനിച്ചത്. ഇറക്കുകൂലിക്കു പുറമെ മറിക്കാശും വേണമെന്ന തൊഴിലാളികളുടെ ആവശ്യം നിയമ വിരുദ്ധമാണെന്നു കളക്ടര്‍ വ്യക്തമാക്കി. ഇന്നു വൈകുന്നേരം അഞ്ച് വരെയാണ് സമയം നല്‍കിയിരിക്കുന്നത്. എഫ്‌സിഐ അധികൃതര്‍ കളക്ടര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. റെയില്‍ വഴിയുള്ള ഗതാഗതച്ചെലവ് വളരെ കൂടുതലായതിനാലാണ് കടല്‍ മാര്‍ഗം ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചത്. തൊഴിലാളികളുടെ സമരം മൂലം പോര്‍ട്ടില്‍ സൂക്ഷിക്കേണ്ടി വരുന്ന കണെ്ടയ്‌നറുകള്‍ക്ക് ഏഴുദിവസം കഴിഞ്ഞാല്‍ പിഴ നല്‍കേണ്ടി വരും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം