അഞ്ച് മണ്ഡലങ്ങളില്‍ രണ്ടുവീതം ബാലറ്റ് യൂണിറ്റുകള്‍

March 27, 2014 കേരളം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അന്തിമ സ്ഥാനാര്‍ത്ഥിപട്ടിക തയ്യാറായപ്പോള്‍ അഞ്ച് മണ്ഡലങ്ങളില്‍ വോട്ടെടുപ്പിന് രണ്ടുവീതം ബാലറ്റ് യൂണിറ്റുകള്‍ വേണ്ടിവരും. 15 സ്ഥാനാര്‍ത്ഥികളില്‍ കൂടുതല്‍ വരുന്നതുകാരണമാണിത്. ഒരു ബാലറ്റ് ഷീറ്റില്‍ 15 സ്ഥാനാര്‍ത്ഥികളും അവസാനമായി നോട്ടയുമാണ് സ്ഥാനം പിടിക്കുക.

16 നും അതിനു മുകളിലും സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നിടത്ത് രണ്ട് ബാലറ്റുകള്‍ വേണ്ടിവരും. ഏറ്റവും അധികം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന തലസ്ഥാനനഗരി ഉള്‍പ്പെടുന്ന തിരുവനന്തപുരം (ഇരുപത്) 16 വീതം സ്ഥാനാര്‍ത്ഥികളുള്ള ആറ്റിങ്ങല്‍, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലാണ് രണ്ട് വീതം ബാലറ്റ് യൂണിറ്റുകള്‍ വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാപിക്കുക. രണ്ടാമത്തെ ബാലറ്റ് യൂണിറ്റിലെ ഷീറ്റില്‍ അവസാനമായി നോട്ട ഇടംപിടിക്കും. പോസ്റ്റല്‍ ബാലറ്റിലും അവസാന സ്ഥാനം നോട്ടയ്ക്കാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം