ഹിന്ദുക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവരെ വിജയിപ്പിക്കണം: കെ.എച്ച്‌.എന്‍.എ

March 28, 2014 രാഷ്ട്രാന്തരീയം

khna_pic1ഹ്യൂസ്റ്റണ്‍: വരുന്ന 2014 ലെ പാര്‌ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ഹൈന്ദവസമൂഹത്തിന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥാനാര്‍ത്ഥികളെ കക്ഷിരാഷ്ട്രീയത്തിനതീതമായി പിന്തുണക്കണമെന്ന്‌ കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ (കെ.എച്ച്‌.എന്‍.എ) പ്രസിഡന്റ്‌ തണ്ടപ്പന്‍ നായര്‍ ഒരു പ്രസ്‌താവനയിലൂടെ ഇന്ത്യയിലെ, പ്രത്യേകിച്ച്‌ കേരളത്തിലെ ഹിന്ദുക്കളോട്‌ അഭ്യര്‍ത്ഥിച്ചു.

ഹിന്ദുസമൂഹത്തെ മുഴുവനായി തള്ളിപ്പറയുകയും ഹിന്ദു സന്യാസിശ്രേഷ്‌ഠന്മാരെയും സന്യാസിനികളെയും ബോധപൂര്‍വ്വം അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന നടപടികള്‍ എത്രയും പെട്ടെന്ന്‌ അവസാനിപ്പിക്കണമെന്നും ഇല്ലാത്തപക്ഷം അത്‌ വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നുള്ള മുന്നറിയിപ്പും ഇതോടൊപ്പം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം