വ്യോമസേനയുടെ വിമാനം തകര്‍ന്ന് അഞ്ച് മരണം

March 28, 2014 പ്രധാന വാര്‍ത്തകള്‍

ഗ്വാളിയോര്‍: വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണ് പൈലറ്റ് അടക്കം അഞ്ച് പേര്‍ മരിച്ചു. ആഗ്രയില്‍നിന്ന് പറന്നുയര്‍ന്ന വിമാനം 72 കിലോമീറ്റര്‍ അകലെ മധ്യപ്രദേശ്-രാജസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം ഗ്വാളിയോറിലാണ് തകര്‍ന്നുവീണത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.

യുഎസ് നിര്‍മിത സി-130 ഹെര്‍കുലിസ് വിഭാഗത്തില്‍പ്പെട്ട എയര്‍ക്രാഫ്റ്റാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് വര്‍ഷം മുമ്പാണ് ഇത്തരത്തിലുള്ള ആറ് വിമാനങ്ങള്‍ ഇന്ത്യ വാങ്ങിയത്. ഉന്നത വ്യോമസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍