പഞ്ചലോഹ മുഖചാര്‍ത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

March 28, 2014 കേരളം

തിരുവനന്തപുരം: ക്ഷേത്രത്തില്‍ ദേവന് ചാര്‍ത്തുന്ന പഞ്ചലോഹ മുഖചാര്‍ത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കിഴക്കേകോട്ടയ്ക്ക് സമീപം തട്ടുകട നടത്തുന്ന വള്ളക്കടവ് സ്വദേശിയായ മാഹീന്റെ തട്ടുകടയിലാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ മുഖചാര്‍ത്ത് കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒന്‍പതരയോടെ കട തുറക്കാനെത്തിയപ്പോഴാണ് മുഖചാര്‍ത്ത് കാണപ്പെട്ടത്. മാഹിന്‍ ഫോര്‍ട്ട് പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മുഖചാര്‍ത്ത് കണ്ടെടുത്തു. ഏതെങ്കിലും ക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ചതാകാം മുഖചാര്‍ത്തെന്നാണ് പോലീസിന്റെ നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഫോര്‍ട്ട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം