ജീവനക്കാരുടെ വിവരങ്ങള്‍ അറിയിക്കണം

March 29, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കമ്പല്‍സറി നോട്ടിഫിക്കേഷന്‍ ഓഫ് വേക്കന്‍സീസ് ആക്ട് 1959 പ്രകാരം പൊതുമേഖലയിലെ എല്ലാ എസ്റ്റാബ്ലിഷ്‌മെന്റുകളുടേയും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, സ്വകാര്യ മേഖലയിലെ ജീവനക്കാരുളള എല്ലാ എസ്റ്റാബ്ലിഷ്‌മെന്റുകളുടേയും മേധാവികള്‍ എന്നിവര്‍ തങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വിവരങ്ങള്‍ സംബന്ധിച്ച് മാര്‍ച്ച് 31, ജൂണ്‍ 30, സെപ്റ്റംബര്‍ 30, ഡിസംബര്‍ 31 എന്നീ തീയതികളില്‍ അവസാനിക്കുന്ന ത്രൈമാസ റിട്ടേണുകളും, തൊഴില്‍നിലയെ സംബന്ധിക്കുന്ന ദൈ്വവാര്‍ഷിക റിട്ടേണുകളും അതത് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ അയച്ചുകൊടുക്കണം.

ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ സി.എന്‍.വി. ആക്ടിലെ സെക്ഷന്‍ 7 (2) പ്രകാരം പ്രോസിക്യൂഷന്‍ നടപടികളും പിഴയും ഈടാക്കും. ത്രൈമാസ റിട്ടേണുകള്‍ ഫോറം ഇ.ആര്‍. ഒന്നിലും ദൈ്വവാര്‍ഷിക റിട്ടേണുകള്‍ ഫോറം ഇ.ആര്‍. രണ്ടിലും ആണ് അയയ്‌ക്കേണ്ടത്. 2013 ജൂണില്‍ അവസാനിച്ച ത്രൈമാസ റിട്ടേണ്‍ ഇതുവരെ നല്‍കിയിട്ടില്ലാത്ത തിരുവനന്തപുരം ജില്ലയിലെ എല്ലാ പൊതുമേഖല/സ്വകാര്യമേഖല സ്ഥാപന മേധാവികളും ഇത് അടിയന്തിരമായി നല്‍കേണ്ടതാണ്. സ്വകാര്യമേഖലാസ്ഥാപനങ്ങള്‍ 2013 സെപ്റ്റംബറില്‍ അവസാനിക്കുന്ന മാസത്തിലെ ഇ.ആര്‍.2 ദൈ്വവാര്‍ഷിക റിട്ടേണ്‍ കൂടി ഇ.ആര്‍. 1 റിട്ടേണിനോടൊപ്പം അയയ്ക്കണം. റിട്ടേണ്‍ അയയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുളളവര്‍ അടിയന്തിരമായി റിട്ടേണുകള്‍ നല്‍കി ആക്ട് വ്യവസ്ഥകള്‍ പ്രകാരമുളള ശിക്ഷാ നടപടികള്‍ ഒഴിവാക്കണമെന്നും തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍