തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി തിരുവനന്തപുരം ജില്ലയില്‍ 10,580 ജീവനക്കാര്‍

March 29, 2014 കേരളം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് സ്റ്റേഷനുകളില്‍ ജോലിചെയ്യുന്നതിനായി ജില്ലയില്‍ ആകെ 10,580 ജീവനക്കാരെ നിയോഗിക്കും. പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍, സെക്കന്‍ഡ് പോളിങ് ഓഫീസര്‍മാര്‍, തേഡ് പോളിങ് ഓഫീസര്‍മാര്‍ എന്നിവരാണ് ഈ വിഭാഗത്തിലുളളത്.

ജില്ലയില്‍ ആകെ 2,178 പോളിങ്ബൂത്തുകളാണുളളത്. പോളിങ് ഉദേ്യാഗസ്ഥര്‍ക്കായുളള ആദ്യഘട്ട പരിശീലനം മാര്‍ച്ച് 19 മുതല്‍ 22 വരെ വിവിധ കേന്ദ്രങ്ങളില്‍ നടന്നിരുന്നു. ഇവരുടെ രണ്ടാംഘട്ട പരിശീലനം ഏപ്രില്‍ ഒന്ന് മുതല്‍ നാല് വരെ നടക്കും. നിയോജകമണ്ഡലം, പരിശീലനം നടക്കുന്ന സ്ഥലം, തീയതി എന്നീ ക്രമത്തില്‍; വര്‍ക്കല- എസ്.എന്‍.ഡി.പി. ഹാള്‍, പേട്ട റയില്‍വേസ്റ്റേഷനുസമീപം -ഏപ്രില്‍ 1, 2, 3; ആറ്റിങ്ങല്‍ – പാളയം നന്ദാവനം പോലീസ്‌ക്യാമ്പിന് സമീപമുളള മുസ്ലീം അസോസിയേഷന്‍ ഹാള്‍ -ഏപ്രില്‍ 1, 2, 3; ചിറയിന്‍കീഴ്-പട്ടം ജില്ലാ പഞ്ചായത്ത് ഹാള്‍ -ഏപ്രില്‍ 1, 2; ചിറയിന്‍കീഴ് -പാളയം നന്ദാവനം പോലീസ്‌ക്യാമ്പിന് സമീപമുളള മുസ്ലീം അസോസിയേഷന്‍ ഹാള്‍ -ഏപ്രില്‍ 4; നെടുമങ്ങാട്- കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ -ഏപ്രില്‍ 1, 3, 4;വാമനപുരം- വഴുതയ്ക്കാട് വനശ്രീ ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് – ഏപ്രില്‍ 2, 4; വാമനപുരം-പ്രിയദര്‍ശിനി ഹാള്‍, താലൂക്ക് ഓഫീസിനു സമീപം കിഴക്കേകോട്ട-ഏപ്രില്‍ 3; കഴക്കൂട്ടം-നാലാഞ്ചിറ മാര്‍ഇവാനിയോസ് കോളേജ് കോമ്പൗണ്ടിലെ സര്‍വോദയസ്‌കൂളിലെ സില്‍വര്‍ജൂബിലി ഹാള്‍ – ഏപ്രില്‍ 2, 3, 4; വട്ടിയൂര്‍ക്കാവ്-സ്റ്റാച്യു അധ്യാപക ഭവന്‍ – ഏപ്രില്‍ 3; വട്ടിയൂര്‍ക്കാവ്-കനകക്കുന്നിനടുത്തുളള ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനീയറിങ്ഹാള്‍-ഏപ്രില്‍ 4; തിരുവനന്തപുരം-പ്രിയദര്‍ശിനി ഹാള്‍, താലൂക്ക് ഓഫീസിനു സമീപം കിഴക്കേകോട്ട-ഏപ്രില്‍ 1, 2, 4; നേമം-ജി.പി.ഒ. യ്ക്ക് സമീപമുളള ബാങ്ക് എംപ്ലോയീസ്ഹാള്‍-ഏപ്രില്‍ ഒന്ന്; നേമം-കനകക്കുന്നിനടുത്തുളള ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനീയറിങ്ഹാള്‍- ഏപ്രില്‍ രണ്ട്; നേമം-വഴുതയ്ക്കാട് ഗവ. വിമന്‍സ് കോളേജ് ഓഡിറ്റോറിയം-ഏപ്രില്‍ നാല്; അരുവിക്കര-സ്റ്റാച്യു അധ്യാപകഭവന്‍-ഏപ്രില്‍ 1, 2, 4; പാറശാല-വഴുതയ്ക്കാട് ഗവ. വിമന്‍സ് കോളേജ് ഓഡിറ്റോറിയം-ഏപ്രില്‍ 1, 2, 3; കാട്ടാക്കട-കനകക്കുന്നിനടുത്തുളള ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനീയറിങ്ഹാള്‍-ഏപ്രില്‍ 1, 3; കോവളം-കളക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാള്‍-ഏപ്രില്‍ 2; കോവളം-പട്ടം ജില്ലാ പഞ്ചായത്ത്ഹാള്‍-ഏപ്രില്‍ 3, 4; നെയ്യാറ്റിന്‍കര-വഴുതയ്ക്കാട് വനശ്രീ ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്-ഏപ്രില്‍ 1, 3;

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം