‘കരിക്കകത്തമ്മ പുരസ്‌കാരം’ എം.ടി. വാസുദേവന്‍ നായര്‍ക്ക്

March 29, 2014 കേരളം

തിരുവനന്തപുരം: കരിക്കകം ചാമുണ്ഡീക്ഷേത്രട്രസ്റ്റ് ഏര്‍പ്പെടുത്തിയ ‘കരിക്കകത്തമ്മ പുരസ്‌കാരം’ എം.ടി. വാസുദേവന്‍ നായര്‍ക്ക് നല്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് സി. മനോഹരന്‍ നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.  25,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഏപ്രില്‍ അഞ്ചിന് വൈകീട്ട് അഞ്ചരയ്ക്ക് നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. മന്ത്രി രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രശസ്തിപത്ര സമര്‍പ്പണവും ഉത്സവത്തിന്റെ ദീപം തെളിയിക്കലും മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും. ക്യാഷ് അവാര്‍ഡ് സമര്‍പ്പണം മുന്‍ മന്ത്രി എം. വിജയകുമാര്‍ നിര്‍വഹിക്കും. പുരസ്‌കാരത്തിന്റെ ഫലകസമര്‍പ്പണം ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ നിര്‍വഹിക്കും.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം